പ്രമുഖ മോഡലും ഏഴുവയസുള്ള മകനും ഹോട്ടല്‍ മുറിയില്‍ നിന്ന് വീണു മരിച്ചു

Web Desk |  
Published : May 19, 2018, 05:59 PM ISTUpdated : Oct 02, 2018, 06:32 AM IST
പ്രമുഖ മോഡലും ഏഴുവയസുള്ള മകനും ഹോട്ടല്‍ മുറിയില്‍ നിന്ന് വീണു മരിച്ചു

Synopsis

പ്രമുഖ മോഡലും ഏഴുവയസുള്ള മകനും ഹോട്ടല്‍ മുറിയില്‍ നിന്ന് വീണു മരിച്ചു  ഇരുപത്തഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്

ന്യൂയോര്‍ക്ക്: പ്ലേ ബോയ് മാഗസിന്റെ മോഡലും എഴുത്തുകാരിയുമായി സ്റ്റെഫാനി ആഡംസ് ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ഏഴു വയസുകാരന്‍ മകനുമൊന്നിച്ച് ഇവര്‍ വ്യാഴാഴ്ച വൈകുന്നേറമാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ഹോട്ടലായ മാന്‍ഹാട്ടനില്‍ മുറിയെടുത്തത്.  ഇന്നലെയാണ് ഇരുപത്തഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇവരെ.  ഇവര്‍ക്കൊപ്പം ഹോട്ടലിലുണ്ടായ ഏഴുവയസുകാരന്‍ മകനും മരിച്ചു. 

സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ മോചനത്തിന് കേസ് നല്‍കിയിരിക്കുകയായിരുന്നു ഇവര്‍. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുന്‍ഭര്‍ത്താവുമായി കേസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്റ്റെഫാനി വിഷാദ രോഗത്തിന് അടിമയല്ലെന്നും മകനുമൊന്നിച്ച് ഇവര്‍ ആത്മഹത്യ ചെയ്യുകയില്ലെന്നാണ് സ്റ്റെഫാനിയുടെ കുടുംബം വിശദമാക്കുന്നത്. 

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കാമെന്ന്  സംബന്ധിയായി ഇവര്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1992 ലാണ് ഇവര്‍ അമേരിക്കന്‍ മാഗസിനായ പ്ലേ ബോയിയുടെ മോഡലായത്. ഇതിന് ശേഷം ഇവര്‍ മോഡലിംഗ് രംഗത്ത് ഏറെ പ്രശസ്തി നേടുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഓണ്‍ലൈന്‍ കമ്പനിയുടെ കണക്കുകള്‍ പരിശോധിച്ചിരുന്നതും ഇവരായിരുന്നു. സംഭവത്തെക്കുറിച്ച് ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു