കോൺഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്ക്

Published : Dec 27, 2016, 12:49 PM ISTUpdated : Oct 05, 2018, 03:21 AM IST
കോൺഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്ക്

Synopsis

2004ലെ മുണ്ടുരിയൽ നാണക്കേടും പരസ്യവിഴുപ്പലക്കലുകളും ഓർമ്മിപ്പിക്കുന്ന രീതിയിലേക്കാണ് കോൺഗ്രസ് പോര് മുറുകുന്നത് . എതിർക്യാമ്പിൽ നിന്നും മറുപടി ഉയരുമ്പോഴും മുരളിക്ക് കുലുക്കമില്ല. നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിലിൽ ഉറച്ച് നിൽക്കുന്ന മുരളി സുധീരന് വേണ്ടിയിറങ്ങിയ രാജ് മോഹൻ ഉണ്ണിത്താനെ കടന്നാക്രമിച്ചു.

എ​ ഗ്രൂപ്പ് നാവായി പഴയ ഐ നേതാവ് മുരളി ഇറങ്ങുമ്പോൾ സുധീരന് വേണ്ടി രംഗത്തെന്നതും പഴയ ഐ നേതാവ് ഉണ്ണിത്താൻ. ലീഡറുടെ ശ്രാദ്ധത്തിൽ പങ്കെടുക്കാതെ ഗൾഫിൽ പിണറായിക്കൊപ്പം കോൺഗ്രസ് വിമതരുടെ പരിപാടിയിൽ മുരളി എത്തിയെന്നാണ് വിമർശനം. സോളാർ കാലത്ത് ഉമ്മൻചാണ്ടിക്കായി ചാവേറായ കാര്യം കൂടി ഓർമ്മിപ്പിക്കുന്ന ഉണ്ണിത്താന്റെ വിമർശനം എ ക്യാമ്പിലേക്ക് തന്നെ.​

വിമർശനങ്ങൾക്ക് സുധീരൻ മറുപടി നൽകുമെന്ന സൂചന ഉണ്ടായെങ്കിലും കെപിസിസി അധ്യക്ഷൻ ഇന്ന് മാധ്യമങ്ങളെ കണ്ടില്ല. എന്നാൽ രമേശ് എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്തു

അതിനിടെ നിർണ്ണായകനീക്കത്തിലൂടെ എ ഗ്രൂപ്പ് മുരളിയെ പിന്തുണച്ചു. മുരളി ഉന്നയിച്ച കാര്യങ്ങൾ പാർ‍ട്ടി ച‍ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെസി ജോസഫ് സുധീരന് കത്തയച്ചു. ഉണ്ണിത്താന്റെ വിമർശനങ്ങൾ പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണമെന്നും വക്താക്കളെ നിയന്ത്രിക്കണമെന്നുമുള്ള എ ഗ്രൂപ്പിന്റെ ആവശ്യം സുധീരനെ കടുത്ത സമ്മർദ്ദത്തിലാക്കാനാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്