
കൊച്ചി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്|വി. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് മോചനത്തിന് തടസ്സമാകുന്നതെന്നും നഖ്|വി പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുമായി നഖ്|വി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.
എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും യെമനില്‍ ഭീകരരുടെ പിടിയിലായ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നതെന്നും കേന്ദ്രന്യൂനപക്ഷ ക്ഷേമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്|വി പറഞ്ഞു. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് നയതന്ത്ര ഇടപെടലിന് തടസ്സം. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയെന്നും നഖ്|വി പറഞ്ഞു.
കൊച്ചി കാക്കനാട്ടെ സീറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തിയ നഖ്|വി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു.
ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്‍ ഇടപെടുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആലഞ്ചേരി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam