'ഇന്ത്യ കയ്യേറിയ കാശ്മീര്‍' ; കോണ്‍ഗ്രസ് ബുക്ക് ലെറ്റിലെ പരാമര്‍ശം വിവാദമാകുന്നു

Published : Jun 04, 2017, 03:20 PM ISTUpdated : Oct 04, 2018, 10:31 PM IST
'ഇന്ത്യ കയ്യേറിയ കാശ്മീര്‍' ; കോണ്‍ഗ്രസ് ബുക്ക് ലെറ്റിലെ പരാമര്‍ശം വിവാദമാകുന്നു

Synopsis

ദില്ലി: മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ച് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയ ബുക്ക് ലെറ്റ് വിവാദത്തില്‍. ഇന്ത്യയുടെ സുരക്ഷയെ ചോദ്യം ചെയ്തുള്ള വിമര്‍ശനത്തില്‍ കാശ്മീരിനെ ഇന്ത്യ കയ്യേറിയ കാശ്മീരെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടത്.

കാശ്മീര്‍ 'ഇന്ത്യ കയ്യേറിയ കാശ്മീര്‍' ആണെന്നാണ് ബുക്ക് ലെറ്റില്‍ പറയുന്നത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു ബിജെപി ദില്ലി വക്താവ് തജീന്ദര്‍ ബഗ്ഗ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഫ്‌ഐആര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി