
തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെക്കുറിച്ചുള്ള ചര്‍ച്ചകൾ കോണ്‍ഗ്രസിൽ സജീവമാകുന്നു. ചേരി തിരഞ്ഞുള്ള മല്‍സരം ഒഴിവാക്കണമെന്നാവശ്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിനായ സമവായസമിതിയുണ്ടാക്കാനാണ് സാധ്യത
കെ.പി.സി.സി പ്രസിന്‍റായി എം.എം ഹസൻ തുടരണമോ അതോ പുതിയ ആളെ ആ പദവിയിലേയ്ക്ക് കൊണ്ടു വരണമോ ? ഇതാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച . പ്രസിഡന്‍റ് പദത്തിനായി എ ഗ്രൂപ്പ് ശക്തമായ അവകാശവാദം ഉന്നയിക്കും. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്‍റാകണമെന്നാവശ്യം എ ഗ്രൂപ്പിലുണ്ട്.പക്ഷേ പ്രസിഡന്‍റാകാനില്ലെന്ന് നിലപാടിലാണ് ഉമ്മൻ ചാണ്ടി.
പാര്‍ട്ടി കുടുംബ സംഗമങ്ങള്‍ പ്രധാന നേട്ടമായി അവതരിപ്പിക്കുന്ന എം.എം ഹസന് അധ്യക്ഷ പദവിയിൽ തുടരണമെന്ന് താല്‍പര്യമുണ്ടെന്നാണ് വിവരം. അതേ സമയം എ ഗ്രൂപ്പിൽ നിന്ന് തന്നെ ബെന്നി ബഹ്നാനാൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നീ പേരുകള്‍ സജീവമാണ്. വി.ഡി സതീശൻ, പി.ടി തോമസ് ,കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പേരുകളും നേതാക്കള്‍ ഉയര്‍ത്തുന്നു.
സംഘടനാ തിരഞ്ഞെുടുപ്പിനായ വാദിച്ച എ ഗ്രൂപ്പ് വാശിയോടെ അംഗങ്ങളെ ചേര്‍ത്തിരുന്നു. പക്ഷേ സംഘടന പിടിക്കാനായി നേര്‍ക്കു നേര്‍ മല്‍സരത്തിനുള്ള ശേഷി പാര്‍ട്ടിക്കിപ്പോഴില്ലെന്നാണ് നേതാക്കളുടെ പൊതുവികാരം. മൽസരം വേണ്ടെന്ന അഭിപ്രായം എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പിൽ സമവായത്തിനായി പ്രധാന നേതാക്കള്‍ അടങ്ങുന്ന സമിതിയുണ്ടാക്കാനുള്ള സാധ്യത . സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയിലുള്ള സുദര്‍ശൻ നാച്ചിയപ്പൻ വരും ദിവസങ്ങളിൽ ജില്ലകളിലെത്തി എം.എല്‍.എമാരുടെയും അഭിപ്രായം കേള്‍ക്കും .അടുത്ത മാസം അവസാനത്തോടെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam