കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published : May 03, 2017, 10:53 AM ISTUpdated : Oct 05, 2018, 12:52 AM IST
കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Synopsis

തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. തിരുവനന്തപുരത്ത് മൂവരും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം ഉന്നയിച്ചത്.

കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കൈകോർത്ത സിപിഎം സിപിഐക്ക് മറുപടി നൽകിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കുന്നതായിരുന്നു മര്യാദ. എന്നാൽ മാണി മര്യാദകളെല്ലാം ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നടന്നത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന മാണിയെ ബജറ്റ് അവതരിപ്പിക്കാൻ പോലും തയാറാകാതിരുന്നവരുടെ കൂടെ കൂടാൻ കേരള കോണ്‍ഗ്രസിന് ഒരുമടിയും ഉണ്ടായില്ല. മാണിക്കെതിരേ സിപിഎം ഉന്നയിച്ച ആരോപണങ്ങളിലെല്ലാം അവർ ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ