അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ജയിലിന് പകരം ആശുപത്രി; രൂക്ഷമായി വിമര്‍ശിച്ച് കോടതി

Published : May 03, 2017, 09:49 AM ISTUpdated : Oct 05, 2018, 12:03 AM IST
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ജയിലിന് പകരം ആശുപത്രി; രൂക്ഷമായി വിമര്‍ശിച്ച് കോടതി

Synopsis

അഴിമതിക്കേസില്‍ ശിക്ഷിച്ച ഡോക്ടമാരെ ജയിലിനുപകരം ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തില്‍ കോടതി ഇടപെടുന്നു‍. ഡോട്ര്‍മാരുടെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോ‍ര്‍ഡിന് കോടതി നിര്‍‍ദ്ദേശം നല്‍കി. ശിക്ഷക്കപ്പെട്ട പ്രതികള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണം നടത്തിയ എസ്‌.പി സുകേശന്‍ റിപ്പോര്‍ട്ട് നല്‍കി.

ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്ന് വാങ്ങിയതിലെ അഴിമതിക്കേസിലാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.വി.കെ രാജന്‍, ഡോ.ശൈലജ എന്നിവര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി തടവും പിഴയും വിധിച്ചത്. ഇന്നലെ ജയിലേക്ക് കൊണ്ടുപോയ ഡോക്ടമാര്‍ ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞതോടെയാണ് ഇവരെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശിക്ഷിക്കപ്പെട്ടവരെ കോടതി അറിയാതെ ആശുപത്രിയിലേക്ക് മാറ്റിയതില്‍ കോടതി ഇന്ന് അതൃപ്ത രേഖപ്പെടുത്തി. വിജിലന്‍സ് എസ്‌.പി ആര്‍ സുകേനോട് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

ആരോഗ്യവകുപ്പിലെ സുപ്രധാന തസ്തിയിരുന്ന രണ്ടുപേരും സ്വാധീനം ഉപയോഗിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്ന് എസ്‌.പി റിപ്പോര്‍ട്ട് നല്‍കി. ഇങ്ങനയാണ് നീതി നിര്‍വ്വഹണമെങ്കില്‍ കോടതി എന്തിനാണെന്ന് വിജിലന്‍സ് കോടതി പരാമര്‍ശിച്ചു. ശിക്ഷപ്പെട്ട രണ്ടുപേരുടെയും ആരോഗ്യനില പരിശോധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരുടെ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. ശിക്ഷപ്പെട്ടവരെ പരിശോധിച്ച ഡോക്ടര്‍ പ്രിയങ്ക, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.രാജശേഖരന്‍ എന്നിവരോട് നാളെ നേരിട്ട് ഹജരാകാനും കോടതി സമയന്‍സ് നല്‍കി. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൂജപ്പുര ജയില്‍ സൂപ്രണ്ട് പൊലീസിന് കത്തു നല്‍കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്