
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ശക്തമായ സമരം നടന്ന ജില്ലകളിലൊന്നാണ് വയനാട്. 2013ലെ വിജ്ഞാപനപ്രകാരം 13 വില്ലേജുകളാണ് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. ഈ കരടു വിജ്ഞാപനത്തിലുണ്ടായിരുന്ന ജനവാസ കേന്ദ്രങ്ങളെയെല്ലാം 2014ലെ ഭേദഗതിയിലൂടെ ഒഴിവാക്കിയതാണ്. വീണ്ടും ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാംങ്മൂലം ജനങ്ങളെ വഞ്ചിക്കുന്നതാണെന്നാണ് കര്‍ഷക കോണ്‍ഗ്രസിന്റെ പക്ഷം. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് കര്‍ഷക കോണ‍്ഗ്രസിന്റെ പ്രധാന ആവശ്യം. ഇതിന് തയാറായില്ലെങ്കില്‍ സമരത്തിനിറങ്ങും. ഇതിന്റെ തുടക്കമായി 13 വില്ലേജുകളിലെയും കര്‍ഷകരെ ബോധവത്കരിക്കാണ് ഇവരുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam