ഗുര്‍ദാസ്‌പുര്‍ മണ്ഡലം ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു

Web Desk |  
Published : Oct 15, 2017, 12:44 PM ISTUpdated : Oct 04, 2018, 11:36 PM IST
ഗുര്‍ദാസ്‌പുര്‍ മണ്ഡലം ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു

Synopsis

ലുധിയാന: ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭ മണ്ഡ‍ലം കോൺഗ്രസ് തിരിച്ച് പിടിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന കോൺഗ്രസിലെ സുനിൽ കുമാര്‍ ജാഖറിന്റെ വിജയം.

ബിജെപി സ്ഥാനാർത്ഥിയും വ്യവസായിയുമായ സ്വരൺ സലേറിയ ബഹുദൂരം പിന്നിലാക്കിയാണ് മുൻ പ്രതിപക്ഷ നേതാവും പഞ്ചാബ് പിസിസി അധ്യക്ഷനുമായ സുനിൽ കുമാര്‍ ജാഖര്‍ ഗുരുദാസ്പൂര്‍ തിരിച്ച് പിടിച്ചത്. 2014ൽ ഒരു ലക്ഷത്തി 36,000 ആയിരുന്നു വിനോദ് ഖന്നയുടെ ഭൂരിപക്ഷം. ലോക്സഭാ മുൻ സ്പീക്കർ ബൽറാം ജാഖറിന്റെ മകനാണ് സുനിൽ. ആംആദ്മി പാര്‍ട്ടിയുടെ മുൻ മേജര്‍ ജനറൽ സുരേഷ് കുമാര്‍ ഖജുരിയയാണ് മൂന്നാം സ്ഥാനത്ത്. നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങൾ വെറുത്ത് തുടങ്ങിയെന്നതിന്റെ ശക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു സുനിൽ ജാഖറിന്റെ പ്രതികരണം.

നാല് തവണ വിനോദ് ഖന്നയിലൂടെ കയ്യടക്കിവച്ച മണ്ഡലം കൂടി നേടിയതോടെ പഞ്ചാബിൽ കോൺഗ്രസിന് അകാലിദളിനു ആം ആദ്മി പാര്‍ട്ടിക്കും ഒപ്പം നാല് എംപിമാരായി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 46 ആയി ഉയര്‍ന്നു. വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപിയിൽ നിന്ന് തന്നെ ആവശ്യമുയര്‍ന്നെങ്കിലും യോഗ ഗുരു ബാബ രാംദേവിന്‍റെ നോമിനിയായാണ് സ്വരൻ സലേറിയയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസത്തിനകം നടന്ന ഉപതെര‌ഞ്ഞെടുപ്പിലൂടെ ഗുരുദാസ്പൂര്‍ തിരിച്ച് പിടിക്കാനായത് മുഖ്യമന്ത്രി  ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനും നേട്ടമായി.

രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാൻ ഒരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് ഗുരുദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ