കനത്ത തോൽവി; കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തം

By Web DeskFirst Published Mar 19, 2017, 2:08 AM IST
Highlights

സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെത്തുടർന്ന് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു..കോൺഗ്രസിൽ ഘടനാപരമായ മാറ്റം കൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു..രാഹുൽ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയാൽ കോൺഗ്രസിൽ നേതൃമാറ്റചർച്ചകൾ സജീവമാകും.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമേറ്റ കനത്ത തോൽവിയും ഗോവയും ,മണിപ്പൂരും കൈവെള്ളയിൽ നിന്ന് വഴുതിപ്പോയതും കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിമർശനമുയരുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കുന്നത്..തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ചിരുന്ന രാഹുൽ ഗാന്ധി സംഘടനാ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു..കോൺഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ മറുപടി നൽകിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരുമ്പോൾ പ്രവർത്തന പരിചയമുള്ള പുതിയ നേതാക്കളെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തി ഘടനാപരമായ മാറ്റം കൊണ്ടുവരണമെന്നാണ് മണി ശങ്ർ അയ്യരടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.എന്നാൽ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കൾക്കുള്ളത്.

നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യം മുതലാക്കി രാഹുൽ ഗാന്ധിയുമായി അടുത്ത് നിൽക്കുന്ന നേതാക്കളെ മാറ്റാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. സോണിയാ ഗാന്ധിയുടെ ചികിത്സാർത്ഥം വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാൽ കോൺഗ്രസിൽ ഘടനാപരമായ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകും.


 

click me!