
തിരുവനന്തപുരം: തനിക്കെതിരായ പരാതിക്കു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. വിജിലൻസിന് നൽകിയ മൊഴിയിലാണ് എബ്രഹാം ഗൂഢാലോചന വെളിപ്പെടുത്തിയത്. കശുവണ്ടിവികസന കോർപ്പറേഷനിലെ മുൻ ഭാരവാഹികളുടെയും പരാതിക്കാരന്റെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും എബ്രഹാം ആവശ്യപ്പെട്ടു.
അഞ്ചുമണിക്കൂറാണ് കെ.എം.എബ്രഹാമിൽ നിന്നും ഇന്നലെ വിജിലൻസ് എസ്.പി.മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അനധികൃത സ്വത്തു സമ്പാദനം നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടത്. ഇതേ തുർന്നായിരുന്നു എബ്രഹാമിന്റെ ഓഫീസിൽ വച്ചുള്ള മൊഴിയെടുക്കൽ. പരാതിക്കു പിന്നിലെ ഗൂഢാലോചന കൂടി അന്വേഷണമെന്ന എബ്രഹാം ആവശ്യപ്പെട്ടു. കശുവണ്ടി വികസനത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതും സിബിഐ അന്വേഷണം ആരംഭിച്ചതുമാണ് ഗൂഢാലോചനക്കു കാരണം.
കോർപ്പറേഷൻ മുൻ എം.ഡി രതീഷ്, ചെയർമാൻ ചന്ദ്രശേഖരൻ, പരാതിക്കാരൻ ജോമോൻ പുത്തൻ പുരയ്ക്കൽ എന്നിവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ട്. ഇവരുടെ ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും വിജിലൻസ് എസ്‌പി രാജേന്ദ്രന് നൽകിയ മൊഴിയിൽ കെ.എം.എബ്രഹാം ആവശ്യപ്പെടുന്നു. തൃശൂർ വിജിലൻസ് കോടതി തള്ളിയ പരാതിയാണ് പിന്നീട് തിരുവനന്തപുരത്തെ കോടതിയെലെത്തിയതെന്നും മൊഴിയിൽ പറയുന്നു.
എബ്രാമിന്റെ മൊഴിയും സ്വത്തുക്കളെ കുറിച്ച നൽകിയ രേഖകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. മൊഴിക്കു പുറമേ എഴുതി തയ്യാറാക്കിയ വിശദീകരണവും അദ്ദേഹം വിജിലൻസിന് നൽകി. എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധന വിവാദമായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ മൊഴി രേഖപ്പെടുത്തിയ എസ്‌പിയോടു തന്നെ ഡയറക്ടര്‍ വിശദീകരണവും ആരാഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam