കൊല്ലത്ത് രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ പിടിച്ചെടുത്തു

By Web DeskFirst Published Jun 26, 2018, 8:03 AM IST
Highlights

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളടങ്ങിയ മീൻ  പിടികൂടിയത്.

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടി. പരിശോധനയിൽ ഫോ‌ർമാലിന്റെ സാന്നിദ്ധ്യം കൂടിയ അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടിച്ചെടുത്തത്.

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളടങ്ങിയ മീൻ  പിടികൂടിയത്. കൊല്ലത്ത ആര്യങ്കാവിലും കൊസർകോട് മ‍ഞ്ചേശ്വരത്തുമായിരുന്നു ഇന്നലെ പരിശോധന. രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നിന്നും തൂത്തുക്കുടിയിൽ നിന്നും എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുവന്നതായിരുന്നു മീൻ. ഇത്തരത്തിലുള്ള രണ്ട് ലോഡ് മീനാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.  ചെമ്മീൻ ഉൾപ്പെടെയുള്ള 9.5 ടൺ മീൻ കൂടുതൽ പരിശോധനകൾക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാടും ഫോർമലിൻ ചേർത്ത മീൻ പിടികൂടിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

click me!