
വാഷിംഗ്ടൺ: അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ സഹതടവുകാരുടെ ആക്രമണം. ജൂലൈ എട്ടിന് ഷിക്കാഗോയിലെ മെട്രോപ്പൊളിറ്റൻ കറക്ഷനൽ സെന്ററിൽ വച്ചാണ് രണ്ടു തടവുകാർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
2008 നവംബർ 26നു 166 പേരുടെ മരണത്തിൽ കലാശിച്ച മുംബൈ ആക്രമണത്തിനുശേഷം 2009 ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്ലിയെ പിടികൂടിയത്. യുഎസ് പൗരത്വമുള്ള പാക് ഭീകരനാണു ഹെഡ്ലി. ഭീകരാക്രമണങ്ങള്‍ നടത്താന്‍ അല്‍ക്വയ്ദയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
2013ൽ യുഎസ് ഫെഡറൽ കോടതി 35 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റങ്ങൾ ഹെഡ്ലി സമ്മതിച്ചതിനാൽ ഇന്ത്യക്ക് കൈമാറില്ലെന്നും വധശിക്ഷ നൽകില്ലെന്നും പ്രോസിക്യൂഷൻ ഉറപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam