റിമാന്‍റ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു

Published : Jan 05, 2018, 10:48 PM ISTUpdated : Oct 05, 2018, 03:23 AM IST
റിമാന്‍റ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു

Synopsis

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ റിമാന്റ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. വണ്ടാനം സ്വദേശി അരവിന്ദാണ് രക്ഷപ്പെട്ടത്. ചികിത്സ വേണമെന്നാവശ്യപ്പെട്ട പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. രാവിലെ 10 മണിയോടെയാണ് സംഭവം.

പൊന്‍കുന്നം സബ് ജയിലില്‍ റിമാന്റ് തടവുകാരനായിരുന്ന അരവിന്ദിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് ഓടി. അതുവഴിയെത്തിയ സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സ്കൂട്ടറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനാല്‍ വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി.

 സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 19 കാരനായ അരവിന്ദിനെ ഒന്നാം തിയതിയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം
കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു