
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ തന്ത്രം മെനയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തെ തോല്‍പ്പിക്കാന്‍ ഇടത് ശക്തികള്‍ ഐക്യത്തോടെ പൊതു പ്രക്ഷോഭത്തില്‍ അണിചേരണം. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാകണം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്‍ഗണന.തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണം.തെരഞ്ഞെടുപ്പില്‍ യച്ചൂരി ലൈന്‍ വേണമെന്ന് താല്‍പര്യപ്പെടുന്ന സിപിഐ വേദിയിലായിരുന്നു കോണ്‍ഗ്രസിന്റെ പേരുപറയാതെ യെച്ചൂരി നിലപാട് ആവര്‍ത്തിച്ചത്.
ബിജെപിയെ നേരിടാന്‍ നേതാക്കളല്ല വേണ്ടത്, നയങ്ങളാണ്.ഫാസിസ്റ്റ് അടിത്തറയുള്ളവരെ തകര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച കെ മുരീധരന്റ വാക്കുകളും ശ്രദ്ധേയമായി. ജനാധിപത്യ പാര്‍ട്ടികളും കേഡര്‍ പാര്‍ട്ടികളും തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് നേമത്തെ ഉദാഹരിച്ച് മുരളീധരന്‍ വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam