
സഹകരണ ബാങ്കുകൾക്ക് ഇടപാടുകൾ നടത്താൻ നിയന്ത്രണങ്ങളോടെ അനുമതി നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
ഇതോടൊപ്പം നോട്ട് അസാധുവാക്കിയതിന്‍റെ ഭരണഘടന സാധുത, നോട്ട് അസാധുവാക്കിയ ശേഷം പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഉൾപ്പടെയുള്ള പരിഗണന വിഷയങ്ങളും കോടതി ഇന്ന് തീരുമാനിക്കും. കേസ് ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിടണമോ എന്നതും കോടതി പരിശോധിക്കും.
അതിന് ശേഷം കേസ് അന്തിമവാദത്തിനായി ജനുവരിയിലേക്ക് മാറ്റാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ ജനുവരി 3ന് വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ബെഞ്ചായിരിക്കും കേസിൽ അന്തിമവാദം കേൾക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam