
ബറേലി: വീട്ടമ്മയെ ആക്രമിച്ച് കൊന്ന ശേഷം മൃതദേഹം പോലും ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഗഞ്ചില്‍ ഒക്‌ടോബര്‍ രണ്ടിന് നടന്ന സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമീണരായ റിങ്കു (20), സര്‍ജു (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ലൈംഗികമായി ആക്രമിക്കാനുള്ള യുവാക്കളുടെ ശ്രമം യുവതി തടഞ്ഞതോടെ വലിയൊരു വടിയെടുത്ത് അവര്‍ യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് കരുതിയാണ് ഇരുവരും സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.
കൃത്യത്തിന് ശേഷം യുവാക്കള്‍ മോഷ്ടിച്ചു കൊണ്ടുപോയ യുവതിയുടെ മൊബൈല്‍ ഫോണാണ് ഇരുവരേയും കുരുക്കിയത്. ഇത് പിന്തുടര്‍ന്ന പോലീസ് പ്രതികളെ കുരുക്കി.
യുവതിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച രക്തം പുരണ്ട വടി മൃതദേഹത്തിന്റെ അരികില്‍ തന്നെയുണ്ടായിരുന്നു. പ്രതികളെ ചൊവ്വാഴ്ച കോടിതിയില്‍ ഹാജരാക്കി. നിലവില്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്ന ഇവരുടെ പേരില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതനുസരിച്ച് കൂടുതല്‍ കുറ്റം ചുമത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam