ഇതാണ് ഹീറോയിസം; മൂന്നാം നിലയില്‍ നിന്നു വീണ കുട്ടിയെ അത്ഭുതകരമായി രക്ഷിച്ച് പോലീസുകാര്‍

By Web DeskFirst Published Feb 22, 2018, 6:15 AM IST
Highlights

കയ്റോ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ അഞ്ചു വയസുകാരനെ അത്ഭുതകരമായി രക്ഷിച്ച് പോലീസുകാര്‍. ഈജിപ്തിലാണ് ഈ അത്ഭുത രക്ഷപെടല്‍. അഞ്ചു വയസുകാരന്റെ അത്ഭു രക്ഷപെടലിന്റെ വീഡിയോ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞു. ബാങ്കിന് കാവല്‍ നില്‍ക്കുകയായിരുന്ന മൂന്ന് പോലീസുകാരാണ് അഞ്ചുവയസുകാരന്റെ ജീവന്‍ രക്ഷിച്ച് മാതൃകയായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാര്‍ട്മെന്റിലുള്ള ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയാണ് അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്.

ബാല്‍ക്കണിയില്‍ തൂങ്ങി നില്‍ക്കുകയായിരുന്ന കുട്ടി ഏതുസമയവും താഴേക്ക് വീണേക്കാമെന്ന് തിരിച്ചറിഞ്ഞ പോലീസുകാര്‍ ഉടന്‍ സമീപത്തെ ബാരിക്കേഡില്‍ തൂങ്ങിക്കിടന്നിരുന്ന വലിയ കാര്‍പ്പെറ്റ് എടുത്ത് രണ്ടുപേര്‍ നിവര്‍ത്തിപിടിച്ചു. കുട്ടി താഴേക്ക് വീണാല്‍ പിടിക്കാനായി മറ്റൊരു പോലീസുകാരന്‍ തന്റെ കൈകകള്‍ വിരിച്ച് പിടിച്ചു. അധികംവൈകാതെ കുട്ടി താഴേക്ക് വീണു. പോലീസുകാര്‍ വിരിച്ചുപിടിച്ച കാര്‍പ്പെറ്റിലേക്കാണ് കുട്ടി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയും പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനും കുഴഞ്ഞു വീണെങ്കിലും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

കാമില്‍ ഫാത്തി ജെയ്ദ്, ഹസ്സന്‍ സയ്യിദ് അലി, സാബിര്‍ മഹ്റൂസ് അലി എന്നീ പോലീസുകാരാണ് അഞ്ചു വയസുകാരന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

 

click me!