തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണിയോടെ തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും.
- Home
- News
- Kerala News
- Malayalam News Live: പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
Malayalam News Live: പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ പിടിയിലായിരുന്നു. കേസിൽ പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.
Malayalam News Live:പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
Malayalam News Live:അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ
ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Malayalam News Live:അഹമ്മദാബാദ് വിമാന അപകടം; 'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera)യിൽ പറയുന്നു
Malayalam News Live:പഞ്ചവാദ്യവും താലപ്പൊലിയുമായി മേയർക്കും സംഘത്തിനും വൻ വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി, നാളെ മോദിയെ കാണും
ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. നാളെ വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്
Malayalam News Live:കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്‍; കുറ്റകൃത്യങ്ങളിൽ മുന്നിലെന്ന് കുറ്റപ്പെടുത്തൽ, വ്യവസായ മുരടിപ്പ്
വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ 3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നെന്ന് നിര്‍മ്മല സീതരാമന്‍ ആഞ്ഞടിച്ചു. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലെത്തിയതും ഇപ്പോഴത്തെ ഭരണത്തിലാണെന്ന് കുറ്റപ്പെടുത്തി.
Malayalam News Live:തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ
കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Malayalam News Live:സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം, ഷിംജിത ജയിലില്‍ തുടരണമെന്ന് ദീപക്കിൻ്റെ കുടുംബം
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്.
Malayalam News Live:പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടി, ആസൂത്രണം ചെയ്തത് വൻ പദ്ധതി, കുപ്രസിദ്ധനെ ഉൾപ്പെടെ വലയിലാക്കി പൊലീസ്
വടിവാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവർ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകൾ അടക്കം 33 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
Malayalam News Live:തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ
ശാസ്തംഗലം സബ് രജിസ്ടാർ കൂടി അറസ്റ്റിലായതോടെ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഭൂമിതട്ടിപ്പിന് കൂട്ടുനിന്നു എന്ന്മാത്രമല്ല, പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് കൂടി നൽകിയതിനാലാണ് സബ് രജിസ്ട്രാർ കഴിഞ്ഞദിവസം പിടിയിലായത്.
Malayalam News Live:കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി
വാഹനത്തിൻ്റെ ആർസിയും മോട്ടോര്‍ വാഹന വകുപ്പ് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ ഉടമയിൽ നിന്ന് 40500 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് വാഹനം രൂപമാറ്റം വരുത്തിയതിനടക്കമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്.
Malayalam News Live:ദീപക്കിന്റെ ആത്മഹത്യ - 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്, ജാമ്യം ലഭിച്ചത് ഇന്ന്, 'ഒന്നും പറയാനില്ലെന്ന്' മാധ്യമങ്ങളോട് പ്രതികരണം
21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
Malayalam News Live:വടകരയിലെ സ്വീകരണ വിവാദം - 'യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണുള്ളത്, വിഭാഗീയതയും വർഗീയതയും അല്ല' - മറുപടിയുമായി ഷാഫി പറമ്പിൽ
വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
Malayalam News Live:'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
Malayalam News Live:ആദ്യ ബലാൽസംഗക്കേസ്; രാഹുലിന് നാളെ നിർണായകം, മുൻകൂർ ജാമ്യപേക്ഷയിൽ കോടതി വിധി നാളെ
കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും വാദിച്ചത്. രണ്ടും മൂന്നും കേസിൽ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസിൽ മാത്രമാണ് ജാമ്യം ലഭിക്കാൻ ഉള്ളത്.
Malayalam News Live:രാഹുൽ ഗാന്ധിക്കെതിരെ ബിജെപി; 'രാഹുൽ ഗാന്ധി കോമാളി', വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളൂവെന്ന് ഹർദീപ് സിംഗ് പുരി
രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്.
Malayalam News Live:വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം; ഒളിവിൽ പോയ പ്രതിയെ പിടികൂടി പൊലീസ്
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുകയും പെൺകുട്ടിയെ കടന്നു പിടിക്കാനും ശ്രമിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം.
Malayalam News Live:മദ്യദുരന്തത്തിൽ ഓർമ നഷ്ടമായി, അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ; സൂരജിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം
പോലീസ് ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും കൊലപാതക സാധ്യതയും അന്വേഷിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.
Malayalam News Live:'ദില്ലി പ്രവാസ് എല്ലാവർക്കും ഗുണമാകും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടും' - മേയർ വി വി രാജേഷ്
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്.
Malayalam News Live:'2047ൽ രാജ്യം എങ്ങനെയാകണമെന്നതാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നത്, ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ബജറ്റ്' - സുരേഷ് ഗോപി
ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Malayalam News Live:സ്വർണം പണയം വെക്കാൻ ബാങ്കിലെത്തി, കാര്യം മനസിലായ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍