കുഞ്ഞിനെയും യുവതിയെ അടക്കം കാർ കെട്ടിവലിച്ചു; പോലീസുകാരന് സസ്പെന്‍ഷന്‍

Published : Nov 12, 2017, 12:23 PM ISTUpdated : Oct 04, 2018, 05:48 PM IST
കുഞ്ഞിനെയും യുവതിയെ അടക്കം കാർ കെട്ടിവലിച്ചു; പോലീസുകാരന് സസ്പെന്‍ഷന്‍

Synopsis

മുംബൈ: നോ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പോലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. വെള്ളിയാഴ്ച മുംബൈയിലെ മലാഡിലുള്ള എസ്.വി. റോഡിലായിരുന്നു സംഭവം. 

എസ്.വി. റോഡിൽ പാർക്ക് ചെയ്ത കാറിന്‍റെ പിൻസീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാർക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി മുംബൈ ട്രാഫിക് പോലീസാണ് കാർ കെട്ടിവലിച്ചുകൊണ്ടു പോയത്.

പോലീസ് നടപടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ കോണ്‍ഗ്രസ്, ശിവസേന, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയെ വിഴുങ്ങുന്ന 'സൈലന്റ് സ്ലീപ്പ് എപ്പിഡെമിക്', ശാരീരികവും മാനസികവുമായ തകർച്ചയുടെ തുടക്കം, നിശബ്ദ ശത്രുവായി ഉറക്കമില്ലായ്മ
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല