
ലക്നോ: കുടുംബ-മക്കൾ രാഷ്ട്രീയത്തിനു നേരെ അദ്ദേഹം വിമർശനമുന്നയിച്ച് വരുണ്‍ ഗാന്ധി. താൻ "വരുണ്‍ ഗാന്ധി’ അല്ലായിരുന്നെങ്കിൽ ഒരിക്കലും പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടില്ലായിരുന്നെന്നും സുൽത്താൻപൂരിൽനിന്നുള്ള ബിജെപി എംപിയായ വരുണ്‍ പറഞ്ഞു. കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പുത്രനാണ് വരുണ്‍ ഗാന്ധി.
ഞാൻ ഫിറോസ് വരുണ്‍ ഗാന്ധി. എന്റെ പേരിനൊപ്പം ഗാന്ധി എന്നില്ലായിരുന്നെങ്കിൽ 29-ാം വയസിൽ ഞാൻ എംപിയാകുമായിരുന്നില്ല. വരുണ്‍ ദത്തയോ വരുണ്‍ ഘോഷോ, വരുണ്‍ ഖാനോ ആരായാലും പ്രശ്നമില്ലാത്ത ഒരു ഇന്ത്യയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. പേരിൽ കാര്യമില്ലാത്ത, എല്ലാവർക്കും സമാന അവകാശങ്ങൾ നൽകുന്ന ഇന്ത്യയാണു കാണാൻ ആഗ്രഹിക്കുന്നത്- യുപിയിലെ സുൽത്താൻപൂരിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെ വരുണ്‍ പറഞ്ഞു.
പ്രകടനം മോശമായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അനുവദിക്കുന്ന നിയമം നിർമിക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം വാചാലനായി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിന്നെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഇതിനു മാറ്റം വരണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam