ഏഴ് ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് ഹെലികോപ്റ്റര്‍ കാണാതായി

Published : Jan 13, 2018, 02:21 PM ISTUpdated : Oct 05, 2018, 04:09 AM IST
ഏഴ് ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് ഹെലികോപ്റ്റര്‍ കാണാതായി

Synopsis

മുംബൈ: ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് നിന്ന് കാണാതായി. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്.

മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 

ഏകദേശം 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍.  
രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും