വിവസ്ത്രയായി അവള്‍ ആ പ്രബന്ധം അവതരിപ്പിച്ചു; കാരണം അറിഞ്ഞപ്പോള്‍ കൈയ്യടിച്ച് ലോകം

Web Desk |  
Published : May 12, 2018, 05:07 PM ISTUpdated : Jun 29, 2018, 04:28 PM IST
വിവസ്ത്രയായി അവള്‍ ആ പ്രബന്ധം അവതരിപ്പിച്ചു; കാരണം അറിഞ്ഞപ്പോള്‍ കൈയ്യടിച്ച് ലോകം

Synopsis

ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് കോര്‍ണല്‍ സര്‍വകലാശാലയിലെ സെമിനാര്‍ ഹാളിലാണ് നാടകീയമായ സംഭവങ്ങള്‍ സൃഷ്ടിച്ചത്

ന്യൂയോര്‍ക്ക്:  തന്‍റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനിടയില്‍ നഗ്നയായി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം. ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് കോര്‍ണല്‍ സര്‍വകലാശാലയിലെ സെമിനാര്‍ ഹാളിലാണ് നാടകീയമായ സംഭവങ്ങള്‍ സൃഷ്ടിച്ചത്. തീസിസ് അവതരണത്തിന്‍റെ പരിശീലനത്തിനിടെ പ്രഫസര്‍ തന്നോട് മോശമായി സംസാരിച്ചെന്ന് അതിനാണ് വിവസ്ത്രയായി പ്രതിഷേധം നടത്തിയതെന്നും ഈ സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലിട്ട്  ലെറ്റിഷ്യ പറയുന്നുയ

അടിവസ്ത്രം ഒഴിച്ചുള്ള വസ്ത്രങ്ങള്‍ അഴിച്ചുവച്ച് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത് തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രഫസര്‍ കുറ്റപ്പെടുത്തിയെന്ന് ലെറ്റീഷ്യ കുറിച്ചു.

പ്രഫസറുടെ വാക്കുകള്‍ ലൈംഗികമായ അധിക്ഷേപമാണെന്ന് ലെറ്റിഷ്യ പറയുന്നു. അതില്‍ പ്രതിഷേധിക്കാനാണ് യഥാര്‍ഥ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ഥി വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റിയത്. മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്നതിന്റെ പേരില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നതിന് കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ലെറ്റിഷ്യ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ