മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയ്ക്ക് നേരെ പീഡനം

Web Desk |  
Published : May 12, 2018, 04:21 PM ISTUpdated : Jun 29, 2018, 04:03 PM IST
മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയ്ക്ക് നേരെ പീഡനം

Synopsis

സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയ്ക്ക് നേരെ പീഡനം

മലപ്പുറം : തിയേറ്ററില്‍ 10 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിക്കെതിരെ കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. തൃത്താല സ്വദേശി മൊയ്തീൻ കുട്ടിക്കെതിരെ ചങ്ങരംകുളം പൊലീസാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. 

 

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പൊലീസിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടും വാര്‍ത്ത പുറത്തുവിട്ടശേഷം മാത്രമാണ് കേസ് എടുക്കാന്‍ തയ്യാറായിരിക്കുന്നത് എന്ന ആരോപണവും നിലവിലുണ്ട്.

അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. അമ്മയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് മിനി ലോറി ക്വോറിയിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപെടുത്തി, സഹായി വാഹനത്തിൽ വണ്ടിയിൽ കുടുങ്ങി
'15 ലക്ഷം തിരികെ തരാം മേഡം, ടൗൺഷിപ്പിൽ ഞങ്ങൾക്കും വീട് തരാമോ'; പണം വാങ്ങിയവർ അപേക്ഷയുമായി എത്തുന്നുവെന്ന് കലക്ടർ