തടവുകാരുടെ മോചനം അനിശ്ചിതത്വത്തിൽ; നടപടികള്‍ ആദ്യം മുതലേ ആരംഭിക്കണം

By Web TeamFirst Published Oct 23, 2018, 5:49 AM IST
Highlights

വിവരങ്ങള്‍ വീണ്ടും ശേഖരിക്കേണ്ടിവരും ഹൈക്കോടതി തീരുമാനവും നിർണായകം ഗവ‍ർണ‌ർ ശുപാർശ മടക്കിയിരുന്നു

തിരുവനന്തപുരം: 34 തടവുകാരെ വിട്ടയക്കാനുള്ള മന്ത്രിസഭ തീരുമാനം അനിശ്ചതത്വത്തില്‍. സർ‍ക്കാർ ശുപാർശ -ഗവർണർ മടക്കിയതിനാൽ ഇനി നടപടികള്‍ ആദ്യം മുതൽ തുടങ്ങേണ്ടിതായി വരും. തടവുകാരെ വിട്ടയക്കുന്ന കാര്യത്തിലെ റിവ്യൂ ഹർജിയിലെ തീരുമാനവും നിർണായകമാണ്.

120 തടവുകാരുടെ പട്ടികയാണ് ജയിൽ മേധാവി സർക്കാരിന് സമർപ്പിച്ചത്. ഇതിൽ സൂക്ഷ പരിശോധന നടത്തിയ സർക്കാർ 34 പേരെ വിട്ടക്കാൻ തീരുമാനിച്ചു. തടവുകാരുടെ വിവരങ്ങൾ അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവ‌ണർ പട്ടിക തിരിച്ചു നൽകിയത്. ഇതോടെ ഓരോ തടവുകാരൻറെ മുഴുഴൻ വിവരങ്ങളും ജയിൽ മേധാവിക്ക് ശേഖരിക്കേണ്ടിവരും. കേസ്, ശിക്ഷാ കാലയളവ്, പരോള്‍ വിവരങ്ങള്‍, ജയിലിലെ തടവുകാരുടെ സ്വഭാവം, ആരോഗ്യം തുടങ്ങിയവല്ലൊം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സമയമെടുക്കും. 

ഗവണറുടെ അനുമതി ലഭിച്ചാലും തടവുകാരെ വിട്ടയക്കാൻ ഹൈക്കോടതിയുടെ അനുമതി കൂടിവേണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ കൊടുത്തിട്ടുള്ള റിവ്യൂ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ കേസിന്‍റെ കാര്യം എന്തായെന്നും ഗവർണ്ണർ ചോദിച്ചിട്ടുണ്ട്.

കോടതി ഉത്തരവ് വന്നിട്ട് തീരുമാനം മതിയെന്ന് ഗർവണ്ണർ തീരുമാനച്ചാൽ വീട്ടയക്കൽ നപടി പിന്നെയും വൈകും.ചുരുക്കത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം ഏറെ വൈകാനാണ് സാധ്യത.

click me!