
തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്കാനിങ് പരിശോധനകളിൽ തിരുവനന്തപുരം കോസ്മോ ആശുപത്രിക്ക് ഗുരുതര പിഴവ്. ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ ജനിച്ച കുഞ്ഞിനെ എട്ടാം മാസത്തിൽ തുടര്‍ ചികിൽസ വേണ്ടെന്ന് പറഞ്ഞ് ഡിസ്ചാര്ജ്ജ് ചെയ്ത് ആശുപത്രി കയ്യൊഴിഞ്ഞു . ഡോക്ടര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് വിശദീകരിക്കുന്ന ആശുപത്രി അധികൃതര്‍ അഞ്ച് ലക്ഷം രൂപ ചികില്‍സാ ഫീസും കുടുംബത്തോട് ആവശ്യപ്പെട്ടു. ഏക മകന്‍റെ വൈകല്യത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കിയ ആശുപത്രിക്കെതിരെ കുടുംബം ബാലാവകാശ കമ്മിഷനെ സമീപിച്ചു.
തിരുവന്തപുരം സ്വദേശി ശ്രദ്ധ - അരുണ്‍ ദമ്പതികളുടെ ഏക മകൻ അദീക് അരുണ്‍ പിറന്നു വീണതിങ്ങിനെ . ജനിച്ചിട്ട് എട്ടുമാസമായെങ്കിലും മുലപ്പാലിന്‍റെ രുചി ഇന്നേവരെ അറിഞ്ഞിട്ടില്ല . വായിലെ എല്ലുകള്‍ക്ക് ബലമില്ല . അതിനാല്‍ പാല് നല്‍കുന്നത് സിറിഞ്ചിലൂടെയാണ് . ഒരു കൈ പൂര്‍ണമായില്ല . വിരലുകളുമില്ല .രണ്ടാമത്തെ കൈയിൽ എല്ലില്ല . ജനനേന്ദ്രിയം ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കണം. ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവുമുണ്ട് .ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ കോസ്മോ ആശുപത്രിയിൽ തന്നെ ഒന്നാം മാസം മുതൽ സ്കാനിങ് നടത്തിയതാണ് . അതും അത്യാധുനിക യന്ത്ര സംവിധാനത്തിലൽ .
പക്ഷേ ഈ വൈകല്യങ്ങളിലൊന്നു പോലും ആശുപത്രിയോ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ ദേവികാ റാണിയോ തിരിച്ചറിഞ്ഞില്ല . തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മാതാപിതാക്കളെ അറിയിച്ചില്ല . ഏഴാം മാസത്തിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറവന്നെ കാരണം പറഞ്ഞ് സിസേറിയൻ നടത്തി. ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ കുടുംബം ബാലാവകാശ കമ്മിഷനെ സമീപിച്ചതോടെ തുടര്‍ ചികില്‍സ നല്‍കാൻ ആശുപത്രിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. പക്ഷേ അസുഖമേയില്ലെന്ന കാരണം പറഞ്ഞ് എട്ടാം മാസം ഡിസ്ചാര്‍ജ് ചെയ്തു
ശസ്ത്രക്രിയകള്‍ പലതു നടത്തിയാലും പരസഹായമില്ലെന്ന് കുഞ്ഞിനെ ജീവിക്കാനാവില്ലെന്നാണ് ബാലാവകാശ കമ്മിഷന്‍ നിയോഗിച്ച മെഡിക്കൽ സംഘത്തിന്‍റെ നിഗമനം . തുടര്‍ ചികില്‍സയ്ക്കിനിയും ഭീമമായ തുക വേണം .ഇതെങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam