Latest Videos

സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിക്ഷേപണം ഇന്ന്

By Web DeskFirst Published May 5, 2017, 2:55 AM IST
Highlights

സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യന്‍ ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കും.  വൈകിട്ട് 5 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ജി.എസ്.എൽ.വി.റോക്കറ്റിലാകും വിക്ഷേപണം. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് പ്രയോജനം ചെയ്യുന്നതാകും ഉപഗ്രഹം.

ബഹിരാകാശ രംഗത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയിലാണ് 2014ല്‍ കാഠ്മണ്ഡുവിലെ സാര്‍ക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി  നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം എന്ന നിലയിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന്‍റെ കാര്യം പ്രഖ്യാപിച്ചത്.  ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി ആ വാഗ്ദാനമാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ടെലി മെഡിസിന്‍ മേഖലയിലും   ഉപഗ്രഹത്തിന്‍റെ പ്രയോജനം  ലഭിക്കും. ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.

വൈകീട്ട് അഞ്ച് മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഉപഗ്രഹത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സാര്‍ക്കിലെ പാക്കിസ്ഥാന്‍ ഒഴികെയുള്ള 7 അംഗരാജ്യങ്ങല്‍ പര്സപരം പങ്കുവക്കും. ദക്ഷിണേഷ്യയിലെ മുഴുവന്‍ രാജ്യങ്ങളുമായുള്ള സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ഈ രംഗത്ത് ചൈനയെ കവച്ചു വക്കുക എന്ന ഉദ്ദേശ്യവും ഇന്ത്യക്കുണ്ട്. 235 കോടി രൂപയാണ് വിക്ഷേപണത്തിന്‍റെ ചെലവ്

click me!