മദ്യലഹരിയില്‍ ദമ്പതികളെ വഴിയില്‍ തടഞ്ഞ് ആക്രമിച്ചു; നാല് പേര്‍ക്കെതിരെ കേസ്

Published : Jan 02, 2018, 10:00 AM ISTUpdated : Oct 04, 2018, 06:53 PM IST
മദ്യലഹരിയില്‍ ദമ്പതികളെ വഴിയില്‍ തടഞ്ഞ് ആക്രമിച്ചു; നാല് പേര്‍ക്കെതിരെ കേസ്

Synopsis

കോട്ടയം: പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയില്‍ ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദണ്ഡിഗല്‍ ദേശീയപാതയിലെ പെരുവന്താനം ജംഗ്ഷനിലാണ് സംഭവം നടന്നത്. 

കുട്ടിക്കാനത്തു നിന്നും ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുണ്ടക്കയം ചിറ്റടി പുല്ലാട്ട് വീട്ടില്‍ പ്രമോദ്(28)നും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. 

സംഭവത്തില്‍ പെരുവന്താനം സ്വദേശികളായ ഷാജി, ഷാഹിദ്, സിനാജ്, അല്‍ത്താഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാതായി വിവരം ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം