കോഴിക്കോട് ഒരുങ്ങുന്നു ശുദ്ധിയാകാന്‍; ശുദ്ധി സമ്പൂര്‍ണ്ണ മാലിന്യമുക്തം പരിപാടിക്ക് ഇന്ന് തുടക്കം

Published : Jan 02, 2018, 09:43 AM ISTUpdated : Oct 05, 2018, 01:48 AM IST
കോഴിക്കോട് ഒരുങ്ങുന്നു ശുദ്ധിയാകാന്‍; ശുദ്ധി സമ്പൂര്‍ണ്ണ മാലിന്യമുക്തം പരിപാടിക്ക് ഇന്ന് തുടക്കം

Synopsis

കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യമുക്തമാക്കാന്‍ എംഎല്‍എ ഡോ.എം.കെ മുനീറിന്‍റെ നേതൃത്വത്തില്‍ പുതിയ പദ്ധതി. നാളെയുടെ നല്ല ഭാവിക്കായി കോഴിക്കോടിനെ മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എംഎല്‍എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ശുദ്ധി' സമ്പൂര്‍ണ മാലിന്യമുക്തം പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.

'ശുദ്ധി' പദ്ധതി പ്രഖ്യാപനവും ചാലപ്പുറം മാതൃകാ 'ശുദ്ധി' വാര്‍ഡ് പ്രഖ്യാപനവും ഇന്ന്. വൈകുന്നേരം 4.30 ന് ചലച്ചിത്ര താരം പത്മപ്രിയ ശുദ്ധി പ്രഖ്യാപനം നടത്തും. ഡോ. എം.കെ. മുനീര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, വിനോദ് കോവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിക്കും. പിന്നണി ഗായിക അപര്‍ണ നയിക്കുന്ന ഗസല്‍ സന്ധ്യയും പരിപാടിയോടനുബന്ധിച്ച് നടക്കും.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്ക്കരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയും അജൈവ മാലിന്യങ്ങള്‍ കൃത്യമായി വീടുകളില്‍ നിന്ന് ശേഖരിച്ചും കോഴിക്കോടിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് ശുദ്ധി.

ഇതിനായി കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരും മൈത്ര ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സര്‍വ്വീസ് പ്രൊവൈഡര്‍മാരും റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍, ജി.എം.ഐ, എന്‍എസ്എസ് ഹയര്‍സെക്കന്‍ററി വിഭാഗം, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും ഉണ്ടാകും. ഓരോ വാര്‍ഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാര്‍ഡുകളില്‍ ഏരിയാതല സമിതി രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ