15 വയസുകാരനെ ഉപയോഗിച്ച് അര്‍ദ്ധരാത്രി വീടിന്റെ വാതിലില്‍ മുട്ടിച്ച് വന്‍ കവര്‍ച്ച

Published : Sep 13, 2016, 07:33 AM ISTUpdated : Oct 05, 2018, 03:01 AM IST
15 വയസുകാരനെ ഉപയോഗിച്ച് അര്‍ദ്ധരാത്രി വീടിന്റെ വാതിലില്‍ മുട്ടിച്ച് വന്‍ കവര്‍ച്ച

Synopsis

തൊടപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തെ കൃഷ്ണ വിലാസം വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രകാശ് പമ്പ് ഉടമ കൃഷ്ണ വിലാസത്തില്‍ ബാലചന്ദ്രനും ഭാര്യ ശ്രീജയുമാണ് ആക്രമിക്കപ്പെട്ടത്. രാത്രി ഒന്നരയോടെ പതിനഞ്ചു വയസ് തോന്നിക്കുന്ന ഒരു കുട്ടി വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ ജോലിക്കാരനായ കുട്ടി എന്തോ അത്യാവശ്യത്തിനു വിളിക്കുന്നതായി തോന്നിയതിനാല്‍ വാതില്‍ തുറന്നതോടെയായിരുന്നു മോഷ്‌ടാക്കള്‍ അകത്തു കടന്നത്. മുഖംമൂടി ധരിച്ചവര്‍ അകത്ത് കടന്ന് തന്നെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. പണം എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

പെട്രോള്‍പമ്പിലെ കളക്ഷനായിരുന്ന 1,77,000 രൂപയും ഇരുവരുടെയും ആഭരണങ്ങളും മോഷ്‌ടാക്കള്‍ കവര്‍ന്നു. വീട്ടിലേക്കുള്ള ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച കള്ളന്മാര്‍ മൊബൈല്‍ ഫോണുകളും ഐപാഡും കവര്‍ന്നു. ഹിന്ദിയും ഇംഗ്ലീഷും സംസാരിച്ചിരുന്ന നാലംഗ മോഷണ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഗൃഹനാഥനെ മുറിവേല്‍പിക്കുകയും ചെയ്തു. മോഷ്‌ടാക്കള്‍ മടങ്ങിയ ശേഷം സ്വയം കെട്ടഴിച്ച ദമ്പതികള്‍ പോലീസിനെയും മറ്റുള്ളവരെയും വിവരമറിയിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല