
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. ലണ്ടനിലെ വെസ്റ്റ് യോർക്ക്ഷയറിലെ റൗണ്ട്ഹായ് പാർക്കിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. പരിശീലനത്തിനെത്തിയ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മുന്നിൽവച്ചാണ് കമിതാക്കൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഇതിൽ പ്രകോപിതരായ രക്ഷിതാക്കള്‍ യുവതിയെയും യുവാവിനെയും വളഞ്ഞിട്ട് തല്ലി.
ഉച്ചയ്ക്ക് ഇടവേള കഴിഞ്ഞ് കുട്ടികൾ ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇവരുടെ കൂടെ രക്ഷിതാക്കളും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ഇവരുടെയൊക്കെ മുന്നിൽവച്ച് കമിതാക്കൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. കുട്ടികൾക്ക് മുന്നിൽവച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കമിതാക്കളുടെ പ്രവർത്തിയിൽ രക്ഷിതാക്കൾ ക്ഷുഭിതരായി. എന്നാൽ വിവരം അറിയിക്കുന്നതിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല.
തുടർന്ന് കുട്ടികള്‍ പ്രാക്ടീസിനെത്തിയിട്ടും പരിസരം മറന്ന് പെരുമാറിയ യുവതിയെയും യുവാവിനെയും രക്ഷിതാക്കളും പരിശീലകരും ചേർന്ന് പിന്തിരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രക്ഷിതാക്കളാണ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam