ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു

By Web DeskFirst Published Jul 10, 2016, 7:07 AM IST
Highlights

തിരുവനന്തപുരം: കാണാതായ ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു. ആറ്റിങ്ങൽ കല്ലപന്പലം  സ്വദേശി സാബുവാണ് ഭാര്യയുടെ മരണവാർത്തയറിഞ്ഞ്  ആത്മഹത്യ ചെയ്തത്. സാബുവിന്‍റെ മൂന്നു ദിവസം മുമ്പ് കാണാതായ ഭാര്യ കല്ലപനലം നെല്ലിക്കോട് കാഞ്ഞിരോട് വീട്ടിൽ അനിതയുടെ മൃതദേഹം ഇന്ന് രാവിലെ വാമനപുരം നദിയിൽ കണ്ടെത്തിയിരുന്നു

ആടിനെ വിൽക്കുന്നതിനെച്ചൊല്ലി ഭർത്താവുമായുണ്ടായ വഴക്കിനു ശേഷമാണ് മൂന്നു ദിവസം മുമ്പ് അനിതയെ വീട്ടില്‍ നിന്നും കാണാതാകുന്നത് . അനിതയെ കാണാനില്ലെന്ന പരാതിയിൽ കടയ്ക്കാവൂർ  പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇന്നു രാവിലെ വാമനപുരം നദിയിൽ കൊല്ലന്പുഴ പാലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായി പൊലീസ് വിളിച്ചതിനുശേഷം തിരികെയെത്തിയ സാബു വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ തന്ത്രപൂർവ്വം ഒഴിവാക്കിയ ശേഷമായിരുന്നു ആത്മഹത്യ. മൂന്ന് ആൺകുട്ടികളാണ് ഈ ദന്പതികൾക്കുള്ളത്. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു.

click me!