കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി

Published : Nov 23, 2017, 11:38 AM ISTUpdated : Oct 04, 2018, 06:28 PM IST
കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി

Synopsis

ടെക്സസ്:ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ കുട്ടി. ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. പിന്നീട് ഷെറിന്‍ മാത്യൂസിന്‍റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവും വളര്‍ത്തമ്മ സിനി ആന്‍ മാത്യൂസും അറസ്റ്റിലായി. 

ആറാഴ്ചകള്‍ക്ക് ശേഷമാണ് ഹൂസ്റ്റണിലുള്ള ബന്ധുവിന്‍റെ സംരക്ഷണയില്‍ മൂന്നുവയസ്സുകാരിയെ കൈമാറിയത്. അതേസമയം ഷെറിനെ അപായപ്പെടുത്തിയെന്ന കുറ്റത്തിന് ജയിലില്‍ കഴിയുന്ന സിനി ജാമ്യത്തുകയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരന്തമേഖലയിലേക്ക് മുഖ്യമന്ത്രി, നാളെ ഉച്ചയ്ക്ക് ആറന്മുളയിൽ എത്തും; റാന്നി ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്