സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

Published : Oct 24, 2016, 12:57 PM ISTUpdated : Oct 05, 2018, 12:07 AM IST
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

Synopsis

സോളാർ പവർ പ്രോജക്ട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികൾ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയിൽ നിന്ന് വാങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ ഡെൽജിതും സോസ കൺസൾട്ടന്‍റ് പ്രൈവറ്റ് ലിമിറ്റജ് എംഡിയായ ബിനു നായർ എന്നിവരാണ് കുരുവിളയിൽ നിന്ന് പണം തട്ടിയത്.

ആൻഡ്രൂസിനോടൊപ്പം ദില്ലിയിലെത്തി ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ടതിന് ശേഷമാണ് കുരുവിള പണം നൽകിയത്.. പ്രോജക്ട് നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാൽ കുരുവിശള കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജിയിൽ വിശദമായി വാദം കേട്ട ബംഗളുരു അഡീഷണൽ സിറ്റി സിവിൽ ആന്‍റ് സെഷൻസ് ജഡ്ജ് എൻആർ ചെന്നകേശവ അഞ്ചാം പ്രതി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ പണത്തിന്റെ പതിനെട്ട് ശതമാനം പലിശയടക്കം ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപയും കോടതി ചെലവും നൽകണമെന്നും കുരുവിളക്ക് നൽകണമെന്നും വിധിച്ചു.

മൂന്ന് മാസത്തിനകം പ്രതികൾ പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിധി പറയുന്നത് കേൾക്കാൻ പ്രതികളാരും ഹാജരായിരുന്നില്ല. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു