നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി

Web Desk |  
Published : Jun 27, 2018, 02:09 PM ISTUpdated : Oct 02, 2018, 06:40 AM IST
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി

Synopsis

അഡ്വ. പ്രതീഷ് ചാക്കോയും അഡ്വ. രാജു ജോസഫും നൽകിയ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് 11 ഉം 12 ഉം പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോയും അഡ്വ. രാജു ജോസഫും നൽകിയ ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. കേസിൽ തെളിവ് നശിപ്പിച്ചതിൽ ഇരുവർക്കും പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. 

ഇതിനിടെ കേസിന്റെ പ്രധാന രേഖകളൊന്നും അന്വേഷണ സംഘം ഇനിയും നൽകിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട്‌ അടക്കം ചില രേഖകൾ അപൂര്‍ണമായാണ് നൽകിയതെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ആവശ്യമുള്ള മുഴുവൻ രേഖയും നൽകിയെന്നും ചില രേഖകൾ കൈമാറാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.  കേസിൽ മുഖ്യ പ്രതി സുനിൽ കുമാർ അടക്കമുള്ളവരുടെ റിമാൻഡ് അടുത്ത മാസം 11വരെ നീട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി