പശുവ്യാപാരിയുടെ കൊലപാതകം; ഗോരക്ഷകരുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി

Published : Nov 13, 2017, 10:37 PM ISTUpdated : Oct 04, 2018, 11:27 PM IST
പശുവ്യാപാരിയുടെ കൊലപാതകം; ഗോരക്ഷകരുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി

Synopsis

രാജസ്ഥാനില്‍ പശുവ്യാപാരിയെ വെടിവെച്ചുകൊന്നതിന് പിന്നില്‍ ഗോരക്ഷകര്‍ ആണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരി. കൊല്ലപ്പെട്ട ഉമ്മര്‍ ഖാന് പശുക്കള്ളടക്കത്തുമായി ബന്ധമുണ്ടെന്ന് പൊലീസും പറയുന്നു. കൊലയ്ക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്പോഴും കേസില്  കാര്യമായ ഒരുപുരോഗതിയും ഉണ്ടാക്കാന്  പൊലീസിന് കഴിഞ്ഞിട്ടില്ല.

ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടു പോകുകയായിരുന്ന ഉമര് ഖാനെയാണ്  രണ്ട് ദിവസം മുന്പ് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍  ഉപേക്ഷിച്ച നിലയില് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്് ഗുരുതരമായി മര്‍ദ്ദനമേറ്റു. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരവേ, മൃഗങ്ങളുടെ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം അക്രമത്തിന് ഇരയായവര്‍ക്കെതിരെ  കേസെടുക്കുകയാണ് പൊലീസ്ചെയ്തത്.  

പിന്നീട്  ബന്ധുക്കള്‍ പരാതി നല്കിയപ്പോള്‍ മാത്രമാ്ണ് കൊലപാതകത്തിന് കേസെടുക്കാന്‍  പൊലീസ്തയ്യാറായത്. ഇതിനിടെയാണ് ആക്രമികള്‍  ഗോര രക്ഷകരാണെന്ന് പറയാനാവില്ലെന്ന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ കട്ടാരിയുടെ പ്രസ്താവന.  സംസ്ഥാനത്തിന്‍റെ എല്ലായിടത്തും സുരക്ഷ ഉറപ്പാക്കാന്  വേണ്ടത്ര പൊലീസുകാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഉമര്‍ ഖാന് പശുകള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് രാംഗഡ് ഡിവൈഎസ്പി   അനില്‍ ബെനിവാള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍  ഗുരുതരമായി മര്ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജാവേദ്  ഭാഗ്യം കൊണ്ട് മാത്രമാണ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു

ഗോ രക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിഎടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതിന് കൂട്ടു നില്‍ക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇതിനുദാഹരമാണ് ഇരകള്‍ക്കെതിരെകേസെടുത്ത രാജസ്ഥാന്‍ പൊലീസിന്‍റെ നടപടിയെന്നും സിപിഎം ദില്ലിയില്‍ പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി