വ്യാജവാറ്റ് സംഘം പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പിച്ചു

Published : Nov 13, 2017, 10:07 PM ISTUpdated : Oct 04, 2018, 07:57 PM IST
വ്യാജവാറ്റ് സംഘം പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പിച്ചു

Synopsis

കൊല്ലം: കൊട്ടാരക്കരക്കടുത്ത് എഴുകോണില്‍ വ്യാജവാറ്റ് സംഘം പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പിച്ചു. വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാരന് പരിക്കേറ്റത്. എഴുകോണ്‍ ജംഗ്ഷന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച രണ്ട് പേര്‍ കടന്ന് കളയാന്‍ ശ്രമിച്ചത്. പൊലീസ് കൈ കാണിച്ചിട്ടും ഇവര്‍ നിര്‍ത്താന്‍  തയ്യാറായില്ല.

എഴുകോണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ രാജശേഖരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറില്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിന്നീട് പിടികൂടി. എഴുകോണ്‍ സ്വദേശികളായ ബിജു, രാജേഷ് എന്നിവരാണ് പിടിയിലായത്. രാജേഷാണ് വാഹനം ഓടിച്ചിരുന്നത്.  വ്യാജമദ്യം വാറ്റി വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം; എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, ലാത്തിച്ചാർജ് നടത്തി പൊലീസ്
രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും