
തിരുവനന്തപുരം: കെ എം മാണിക്ക് എൽഡിഎഫിലേക്കുള്ള വാതിൽ അടച്ച് സിപിഐ. കേരള കോൺഗ്രസിനെ എൽഡിഎഫിലേക്ക് എടുക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ നിലവിലില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളകോൺഗ്രസ് എമ്മിലെ ഒരു വിഭാഗം എൽഡിഎഫ് പ്രവേശനത്തിനായി നിലകൊള്ളുമ്പോഴാണ് ഈ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടും ഇടത് പ്രവേശനമെന്ന ഒരുവിഭാഗത്തിന്റെ നിലപാട് മൂലം മാണിക്ക് തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഇതിനിടെയാണ് കാനത്തിന്റെ പ്രസ്താവന
വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടി ക്ഷണിച്ചിട്ടും പാർട്ടിക്കുള്ളിലെ തർക്കം മൂലം പിന്തുണ പോലും നിശ്ചിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളകോൺഗ്രസ്. കോട്ടയം ജില്ലാ പഞ്ചായത്തിലുൾപ്പടെ ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎമ്മിന്റെ പിന്തുണയോടെയാണ് പാർട്ടിയുടെ ഭരണം നിയമസഭാഉപതെരഞ്ഞെടുപ്പിൽ സമദൂരമെന്ന നിലപാട് ആവർത്തിച്ചാൽ മതിയെന്ന നിർദ്ദേശവുണ്ട്. എന്നാൽ സിപിഐ നിലപാട് കടുപ്പിച്ചതോടെ ഇടത് മുന്നണി പ്രവേശനമെന്ന ജോസ് കെ മാണി ഉൾപ്പടെയുള്ളവരുടെ താല്പര്യത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. ഇതിനിടെ കേരളകോൺഗ്രസിനെ യുഡിഎഫിനൊപ്പം നിർത്തേണ്ടതാണെന്ന നിലപാട് ആവർത്തിച്ച് പി കെ കുഞ്ഞിലികുട്ടി രംഗത്തെത്തിയത് മാണിക്ക് പിടിവള്ളിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam