Latest Videos

അഡ്വ. എം.കെ. ദാമോദരനെതിരെ സിപിഐ

By Asianet NewsFirst Published Jul 18, 2016, 7:33 AM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം.കെ. ദാമോദരനെതിരെ സിപിഐ. ദാമോദരന്റെ നിയമ ഇടപെടലുകളിലെ അതൃപ്തി നാളെ നടക്കുന്ന ഇടതു മുന്നണിയോഗത്തില്‍ സിപിഐ അറിയിക്കും. ഉപദേശകനെ മാറ്റണമെന്നു സിപിഐ യുവജന സംഘടനയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കുമ്പോള്‍ത്തന്നെ മറുവശത്ത് ക്വാറി ഉടമകള്‍ക്കും, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമെല്ലാമായി കോടതിയില്‍ ഹാജരാകുന്ന എം.കെ ദാമോദരന്‍, സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയാണെന്നാണു സിപിഐ പറയുന്നത്. അഴിമതി മുക്ത സര്‍ക്കാറിനെയാണു ജനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉപദേശകന്റെ നിയമ ഇടപെടലുകള്‍ തിരിച്ചടിയാകുകയാണ്.

സര്‍ക്കാറിന്റെ ആദ്യ നാളുകളില്‍ത്തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് വരാന്‍ സിപിഐ ഇല്ല. പകരം നാളെ നടക്കുന്ന ഇടതു മുന്നണിയോഗത്തില്‍ നിലപാട് അറിയിക്കും. സിപിഐയ്ക്കു പുറമെ യുവജന സംഘടനയായ എഐഎസ്എഫും ദാമോദരനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കശിവണ്ടി കോര്‍പ്പറേഷനിലെ അഴിമതി കേസില്‍ ഐന്‍ടിയുസി നേതാവായ പ്രതിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്നത് സര്‍ക്കാര്‍ തടയണമായിരുന്നുവെന്നാണ് എഐഎസ്എഫ് നിലപാട്.

മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും എ.കെ ദാമോദരനെ പിന്തുണയ്കകുകയാണു മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ സിപിഐയുടെ പ്രതിഷേധം വിലപ്പോകുമോ എന്നതു കാത്തിരുന്നത് കാണേണ്ടതാണ്.

 

click me!