അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും; എം.എം മണിക്കെതിരെ സിപിഐ

Published : Jan 21, 2018, 10:01 PM ISTUpdated : Oct 05, 2018, 04:11 AM IST
അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും; എം.എം മണിക്കെതിരെ സിപിഐ

Synopsis

ഇടുക്കി:  സിപിഐ ശാന്തമ്പാറ മണ്ഡലം സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രി എം.എം മണിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയ്ക്ക് കുടപിടിയ്ക്കുന്ന നിലപാടാണ് മന്ത്രിയുടേത്. കയ്യേറ്റക്കാരുടേയും മാഫിയായുടേയും സംരക്ഷന്‍ എം എം മണിയാണെന്ന് തോന്നിക്കും വിതമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.  

സംസ്ഥാനത്തുതന്നെ സി പി ഐ- സി പി എം പോരാട്ടം കനക്കുന്നതിനിടയിലാണ് മന്ത്രി എം എം മണിയുടെ മണ്ഡലത്തില്‍ നടക്കുന്ന സി പി ഐ ശാന്തമ്പാറ മണ്ഡലം സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം എം മണിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കെ റ്റി ജേക്കഫ് ആശാന് ശേഷം മലയോരത്തു നിന്നും ആദ്യമായി മന്ത്രിസഭിയിലെത്തിയ എം എം മണിയില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ മന്ത്രിയായതിനു ശേഷം ജനങ്ങള്‍ പ്രതീക്ഷ രീതിയിലുള്ള ക്യാബിനറ്റ് പദവിയുള്ള ജനപ്രതിനിധിയുടെ സമീപനം ഉണ്ടായിട്ടില്ല. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥ രാത്രിക്ക് കുടപിടിയ്ക്കുന്ന നിലയിലുള്ള പ്രസംഗങ്ങളാണ് നടത്തുന്നത്. 

മാത്രവുമല്ല ജില്ലയിലെ കയ്യേറ്റ മാഫിയകളുടെ സംരക്ഷകന്‍ അദ്ദേഹമാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രസംഗങ്ങള്‍. തരം കിട്ടുമ്പോഴെല്ലാം സി പി ഐയേയും പാര്‍ട്ടി നേതാക്കന്മാരേയും പുലഭ്യം പറയുന്നതിലൂടെ അദ്ദേഹത്തിന് ആത്മ നിര്‍വൃതി ഉണ്ടാകുന്നു എന്ന് തോന്നിപ്പിക്കുകയാണ്. മാത്രവുമല്ല. തിരഞ്ഞെടുപ്പില്‍ ചില സി പി ഐ എം നേതാക്കളുടെ ഇടപെടലില്‍ സംശയം ജനിപ്പിക്കുന്നതാണ്. സി പി ഐ പ്രവര്‍ത്തകര്‍ എം എം മണിയുടെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരാണ്. 

പ്രവര്‍ത്തകര്‍ ശരിക്കൊന്ന് ഉറങ്ങിപ്പോയിരുന്നെങ്കില്‍ ഇങ്ങനെയൊരു സമാജികനും വൈദ്യുത വകുപ്പ് മന്ത്രിയും കേരളത്തില്‍ ഉണ്ടാകില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മന്ത്രി മണിയുടെ പ്രസംഗങ്ങള്‍ എപ്പോഴും കടുത്ത ഭാഷയില്‍ മറുപടി പറയുന്ന ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഉദ്ഘാന പ്രസംഘത്തില്‍ ബി ജെപിയ്‌ക്കെതിരേയും വര്‍ഗ്ഗീയ നയങ്ങളുമാണ് വിശദീകരിച്ചത്. ഇതിന് ശേഷമാണ് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ