ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്‍തത് മുന്‍മന്ത്രിയെന്ന് ആരോപണം

Published : Jun 12, 2017, 11:17 AM ISTUpdated : Oct 05, 2018, 12:20 AM IST
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്‍തത് മുന്‍മന്ത്രിയെന്ന് ആരോപണം

Synopsis

കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ് നേതാക്കൾ സഹായം ചെയ്തു . ഇതിന് അന്യസംസ്ഥാനങ്ങളിൽ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചു. നിരവധി ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചു.

അതിനിടെ ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പത്ത് കോടിയുടെ ഭൂമിയിടപാടിന്റെ രേഖകൾ കണ്ടുകിട്ടി . ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവ ലഭിച്ചത്. സ്ഥാപനവുമായി ബന്ധമുള്ള മറ്റു ചിലരിലേക്കും അന്വേഷണം നീണ്ടേക്കും. ഹരിപ്പാട് സ്വദേശിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 ലക്ഷം രൂപ കണ്ടെടുത്തു. ശ്രീവത്സം ഗ്രൂപ്പ് വിദേശ പണമിടപാട് നടത്തിയതിന്‍റെ തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഹോട്ടലിൽ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു', കാമറയ്ക്ക് മുമ്പിൽ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, ഹണി ട്രാപ്പ് എതിര്‍ത്തപ്പോൾ ക്രൂര മര്‍ദ്ദനം
ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു