മാണിയോട് സഹകരിക്കുമെന്ന സിപിഎം നിലപാടിന് സിപിഐയുടെ രൂക്ഷ വിമര്‍ശനം

Published : Aug 24, 2016, 04:50 PM ISTUpdated : Oct 05, 2018, 03:13 AM IST
മാണിയോട് സഹകരിക്കുമെന്ന സിപിഎം നിലപാടിന് സിപിഐയുടെ രൂക്ഷ വിമര്‍ശനം

Synopsis

മാണിയുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന പ്രമേയം സി.പി.ഐ നിര്‍വ്വാഹക സമിതി വിലയിരുത്തി. കെ.എം മാണി അല്ലാതെ മറ്റാര് ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന് നിലപാടെടുത്തവര്‍ പിന്നീട് മാണിയുമായി സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുത്തമാസം രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്ന മാണിയുടെ നടപടി തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നാണ് സിപിഐ നിലപാട്.

കെ.എം മാണിക്കും കേരളാ കോണ്‍ഗ്രസിനും എതിരായ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സി.പി.ഐ ആവര്‍ത്തിക്കുന്നു. ബാര്‍കോഴ സമരം അടുത്ത കാലത്ത് ഇടുമുന്നണി ഏറ്റെടുത്ത മികച്ച സമരങ്ങളിലൊന്നാണ്. കെ.എം മാണി അല്ലാതെ മറ്റാര് ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന് നിലപാടെടുത്തവര്‍ പിന്നീട് മാണിയുമായി സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അഴിമതിക്കെതിരായിരുന്നു കഴിഞ്ഞ ജനവിധി. അഴിമതിക്കാരുമായി കൂട്ടുകൂടിയാല്‍ ജനം അംഗീകരിക്കില്ല. സമകാലിക രാഷ്‌ട്രീയ സംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും നിര്‍വ്വാഹക സമിതി അംഗീകരിച്ചു. സെപ്തംബര്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിന് പിന്‍തുണ പ്രഖ്യാപിക്കുന്ന മാണിയുടെ നടപടി തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നാണ് സിപിഐ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ