വി.കെ.കൃഷ്ണന്റെ ആത്മഹത്യയിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ

Web desk |  
Published : Jun 16, 2018, 11:55 AM ISTUpdated : Jun 29, 2018, 04:12 PM IST
വി.കെ.കൃഷ്ണന്റെ ആത്മഹത്യയിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ

Synopsis

വി.കെ ക്യഷ്ണൻ സി.പി.എമ്മിൽ കടുത്ത പീഡനം അനുഭവിച്ചിരുന്നു.

കൊച്ചി:സിപിഎം പ്രാദേശിക നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്‍റുമായ വി.കെ.കൃഷ്ണന്‍റെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വി.കെ ക്യഷ്ണൻ സി.പി.എമ്മിൽ കടുത്ത പീഡനം അനുഭവിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തങ്ങളോട് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചിരുന്നു. 

പിന്നീട്  സിപിഎം വിടേണ്ടെന്ന് കൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജു വെളിപ്പെടുത്തുന്നു. പാര്‍ട്ടിയിലുണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് കടുത്ത ഒറ്റപ്പെടലാണ് സിപിഎമ്മിനുള്ളില്‍ വികെ കൃഷ്ണന്‍ അനുഭവിച്ചതെന്നും പി.രാജു ആരോപിക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രണയബന്ധം വീട്ടിൽ പറയുന്നതിലും എളുപ്പം കേതന്‍റെ ജീവനെടുക്കുന്നതായിരുന്നു, സിയ പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായം; കോട്ട കൊലപാതകത്തിലെ പുതിയ വിവരങ്ങൾ
സർവകലാശാലകളെ സംഘവപരിവാറിന് വിട്ടുകൊടുക്കില്ല, ഏതറ്റം വരെയും പോയി ചെറുക്കും; സജിത റാണിയുടെ നിയമനത്തിന് പിന്നാലെ ഗവർണർക്കെതിരെ എസ്എഫ്ഐ