പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് സി.പി.ഐ

Published : Jun 20, 2017, 12:53 PM ISTUpdated : Oct 05, 2018, 03:51 AM IST
പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് സി.പി.ഐ

Synopsis

കൊച്ചി: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്‌ക്ക് നിര്‍ത്തണം. അല്ലെങ്കില്‍ സി.പി.ഐ തന്നെ പൊലീസിനെ നിലയ്‌ക്ക് നിര്‍ത്തിക്കൊള്ളാമെന്നും പി.രാജു പറഞ്ഞു. പുതുവൈപ്പിലെ സമരത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.  ഡി.സി.പി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണെന്നും ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും പി. രാജു പറഞ്ഞു. പുതുവൈപ്പിലെ സമരം സര്‍ക്കാര്‍ നേരിട്ട രീതിക്കെതിരെ സി.പി.ഐ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സുരക്ഷാ ഏജൻസികൾക്ക് അമിത് ഷായുടെ കർശന നിർദേശം
യുഎസ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി; എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം; പുതിയ കരട് ചട്ടം പുറത്തിറക്കി