വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോ​ഗിച്ചിരുന്ന മൊബൈൽ നമ്പർ ഉപയോ​ഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വി ഡി സതീശൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ അപേക്ഷ നൽകി സ്വന്തമാക്കിയ പ്രതി, ഈ നമ്പർ ഉപയോ​ഗിച്ച് നിരവധി പേരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.