സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍

Published : Dec 19, 2025, 10:35 AM IST
k k sivaraman

Synopsis

അണികളിൽ മുൻ സെക്രട്ടറിമാർ ഉണ്ടാക്കിയ ആവേശം ഇപ്പോഴില്ല

ഇടുക്കി: സിപിഐയിൽ വിമർശനവും സ്വയം വിമർശനവും  ഇല്ലെന്ന് മുന്‍ ഇർുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു.സംഘടന തകർന്നു കിടക്കുന്ന അവസ്ഥയാണ്. ഇനി സാധാരണ പ്രവർത്തകൻ ആയി തുടരും.ഇത്രയും കാലം മുഴുവൻ സമയ പ്രവർത്തകൻ ആയിരുന്നു. ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വ്യക്തിപരമായ താല്പര്യം വച്ച് പ്രവർത്തിക്കുന്നു.സംസ്ഥാന നേതൃത്വത്തേയും അദ്ദേഹം  വിമർശിച്ചു.അണികളിൽ മുൻ സെക്രട്ടറിമാർ ഉണ്ടാക്കിയ ആവേശം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു

സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നത് എന്തു കൊണ്ട് എന്ന് അറിയില്ല.തനിക്ക് ഒരു ഇടമില്ല എന്ന് ബോധ്യമായി.അതിനാൽ ആണ് പിന്മാറുന്നത്...ടപടി ഭയക്കുന്നില്ല.പാർട്ടി അനുവദിക്കും എങ്കിൽ സാധാരണ പ്രവർത്തകൻ ആയി തുടരും.ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുടെ പൂർവ കാല ചരിത്രം അറിയാം.പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണം.തൻ്റെ തീരുമാനം ജനം  ചർച്ചചെയ്യട്ടെ.സംസ്ഥാന നേതൃത്വം ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല..ചൊക്രമുടി കയ്യേറ്റം: സിപിഐ ക്ക് എതിരെ വലിയ വിമർശനം ഉയർന്ന സംഭവമാണ്.ഈ വിഷയത്തിൽ ജില്ലാ നേതൃത്വം ഇടപെട്ടില്ല..രോപണങ്ങൾ വന്നപ്പോൾ വ്യക്തത വരുത്തിയില്ല.ജില്ലയിൽ എല്ലാ മാഫിയകളും പ്രവർത്തിക്കുന്നു.പല നേതാക്കളും അവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നുണ്ചെന്നും    കെ കെ ശിവരാമന്‍  കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്