കോളനി ഒഴിപ്പിക്കലിനെതിരെ സമരം; ആനി രാജയെ മര്‍ദ്ദിച്ചത് പോലീസും ഗുണ്ടകളും

By Web DeskFirst Published Oct 30, 2017, 10:16 PM IST
Highlights

ദില്ലി: സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്‌ക്കെതിരെ മര്‍ദ്ദിച്ചതില്‍ പോലീസും മര്‍ദ്ദനം. കത്പുട്ലി ഗ്രാമത്തിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊളിക്കാനെത്തിയവരും പോലീസും മര്‍ദ്ദനവും ലാത്തിച്ചാര്‍ജ്ജും നടത്തുകയായിരുന്നു. ആനി രാജ, മഹിളാ ഫെഡറേഷന്‍ ഡല്‍ഹി ജനറല്‍ സെക്രട്ടറി ഫിലോമിന ജോണ്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. 

അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും. പോലീസ് ശരീരത്തില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ചു മര്‍ദിക്കുകയും ചെയ്തതായി ആനി രാജ പറഞ്ഞു. ബോധരഹിതയായി വീണ ആനി രാജയെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈയ്ക്കും കാലിനും മറ്റും പരുക്കേറ്റ ഇവര്‍ റാംമനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയില്‍ ചികിത്സയിലാണ്. 

റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണു ഡിഡിഎയും പൊലീസും സ്വീകരിക്കുന്നതെന്നു ആനി രാജ വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന കലാകാരന്‍മാരെയാണ് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് കലാകാരന്‍മാരുടെ വരുമാന മാര്‍ഗം ഇല്ലാതാകും. ഇക്കാര്യം അധികൃതര്‍ ഗൗനിക്കുന്നില്ലെന്നു സിപിഐ ദേശീയ നേതൃത്വം ആരോപിച്ചു.
 

click me!