
തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കയ്യേറ്റക്കാരുടെ സംരക്ഷകരാകുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
മത പ്രതീകങ്ങളുടെ ദുരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കവചമൊരുക്കുന്നു. കുരിശ് പൊളിക്കളിലൂടെ നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണ്. ക്രിസ്തീയ സഭകളും പൊതുസമൂഹവും നടപടിയെ പിന്തുണച്ചുവെന്നും മുഖപ്രസംഗം പറയുന്നു. എല്‍ഡിഎഫ് യോഗത്തിന് ശേഷവും മൂന്നാര്‍ വിഷയത്തില്‍ എല്‍ഡിഎഫില്‍ നിലനില്‍ക്കുന്ന ഭിന്നത വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam