കെഇ ഇസ്മായിലിനെതിരായ റിപ്പോര്‍ട്ടില്‍ അനുനയനീക്കവുമായി ദേശീയ നേതൃത്വം

Web Desk |  
Published : Mar 02, 2018, 10:23 PM ISTUpdated : Jun 08, 2018, 05:47 PM IST
കെഇ ഇസ്മായിലിനെതിരായ റിപ്പോര്‍ട്ടില്‍ അനുനയനീക്കവുമായി ദേശീയ നേതൃത്വം

Synopsis

കെഇ ഇസ്മായിലിനെതിരായ റിപ്പോര്‍ട്ടില്‍ അനുനയനീക്കവുമായി ദേശീയ നേതൃത്വം

മലപ്പുറം: കെ ഇ  ഇസ്മായിലിനെതിരായ സിപിഐ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അനുനയ നീക്കവുമായി ദേശീയ നേതൃത്വം. സുധാകര റെഡ്ഢിയും ഡി രാജയും ഇസ്മായിലുമായി സംസാരിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കി. ന്യുനപക്ഷ മത വിഭാഗക്കരാൻ ആയ തന്നെ വേട്ടയാടുന്നു എന്ന് കെഇ ഇസ്മായിൽ അറിയിച്ചു. 

മൂന്നു വർഷമായി ഇത് തുടരുകയാണ്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം കെഎന്‍എ ഖാദർ, എം റഹ്മത്തുള്ള എന്നിവരെ പുറത്താക്കിയത് പോലെ തന്നെയും പുറത്താക്കാൻ നോക്കുന്നതായും സംസ്ഥന കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ട് മരവിപ്പിക്കണമെന്നും ഇസ്മായില്‍  ആവശ്യട്ടതായാണ് വിവരം.

ഇസ്മായില്‍ നടത്തിയ വിദേശയാത്രയും പിരിവുകളും പാര്‍ട്ടിക്ക് നിരക്കാത്തതാണെന്ന് കാണിക്കുന്ന കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.പാര്‍ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയ ഇസ്മായില്‍ വിദേശത്തെ പാര്‍ട്ടി ഘടകങ്ങള്‍ അറിയാതെ ഫണ്ട് പിരിവ് നടത്തിയെന്നുമായിരുന്നു ആരോപണം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പിന്നീൽ ​രാഷ്ട്രീയലക്ഷ്യം, പരസ്യപ്രതികരണത്തിനില്ലെന്നും എൻഎസ്എസ്
കുതിച്ചുപായാൻ ബുള്ളറ്റ് ട്രെയിൻ; നിർമ്മാണം ദ്രുതഗതിയിൽ, ആദ്യം സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിൽ; വിവരങ്ങൾ പങ്കുവെച്ച് അശ്വിനി വൈഷ്ണവ്