മൂന്നാര്‍ സബ്കളക്ടറെ മാറ്റാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി സി.പി.ഐ

Published : Jun 21, 2017, 12:36 PM ISTUpdated : Oct 05, 2018, 03:19 AM IST
മൂന്നാര്‍ സബ്കളക്ടറെ മാറ്റാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി സി.പി.ഐ

Synopsis

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിലപാടിലുറച്ച് സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് രംഗത്തെത്തിയത്. ഇത്തരമൊരു യോഗം വിളിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കി.

മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സബ് കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ പരാതിയെതുടര്‍ന്ന് ഇത്തരമൊരു യോഗം വിളിക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ